റാന്നി: വരവൂര്‍ ഗവ.എല്‍.പി.സ്‌കൂളില്‍ ഏപ്രില്‍ 26,27,28 തിയ്യതികളില്‍ വേനലുത്സവം നടക്കും. സ്‌കൂള്‍ പി.ടി.എ., കുടുംബശ്രീ വരവൂര്‍ യൂണിറ്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് റാന്നി മേഖലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാടന്‍പാട്ട്, ഉല്പന്ന നിര്‍മ്മാണ പരിശീലനം, കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ വരമേളം, നാടന്‍ കരവിരുത് തുടങ്ങിയവ സംഘടിപ്പിക്കും.