കല്ലൂപ്പാറ: പൗരാണിക ആചാരത്തിന്റെ ഓര്‍മപുതുക്കി തെള്ളിയൂര്‍ വൃശ്ചിക വാണിഭത്തിനു തുടക്കമായി. തെള്ളിയൂര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ഗജമണ്ഡപത്തില്‍ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് ഉദ്ഘാടനംചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി.അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയന്‍ പുളിക്കല്‍, കെ.പി.എം.എസ്. സംസ്ഥാന വൈസ്​പ്രസിഡന്റ് കെ.ബിന്ദു, പി.കെ.കൃഷ്ണന്‍കുട്ടിനായര്‍, വി.കെ.ശശിധരന്‍നായര്‍, മധുസൂദനന്‍പിള്ള, മനോജ് കുമാര്‍സ്വാമി, എം.എ.കൊച്ചുകുഞ്ഞ് എന്നിവര്‍ നേതൃത്വംനല്‍കി. പാരമ്പര്യ അവകാശിയുടെ നേതൃത്വത്തില്‍ ധാന്യം വിതറിയും കോഴിയെ പറപ്പിച്ചുമാണ് ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്.

വൈകുന്നേരം ശ്രീരാമാശ്രമം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാണിഭമേളയുടെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത നിര്‍വഹിച്ചു. സ്വാമി ഗോലോകാനന്ദ അധ്യക്ഷതവഹിച്ചു.
എ.പത്മകുമാര്‍, അന്നപൂര്‍ണാദേവി, ജോസഫ് എം.പുതുശ്ശേരി, കെ.ഹരിദാസ്, കെ.ജയവര്‍മ, കെ.ഇ.അബ്ദുള്‍റഹ്മാന്‍, നിര്‍മലാ മാത്യൂസ്, ജയന്‍ പുളിക്കല്‍, പ്രതാപചന്ദ്രവര്‍മ, വിജയകുമാര്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കുഞ്ഞുകോശി പോള്‍, പ്രൊഫ. എം.വി.സുരേഷ്, എന്‍.കെ.സുകുമാരന്‍നായര്‍, ശ്രീരാമാശ്രമം ട്രസ്റ്റ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. 41 ദിവസം നീണ്ടുനില്‍ക്കുന്ന കളമെഴുത്തുംപാട്ടിനും പാട്ടമ്പലത്തില്‍ തുടക്കംകുറിച്ചു.