പത്തനംതിട്ട: എസ്.എസ്.എല്‍.സി. പരീക്ഷാ വിജയികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം. പൂര്‍ണമായ പ്രവേശം കഴിഞ്ഞാലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. ഹയര്‍ സെക്കന്‍ഡറിയിലെ 75 വിദ്യാലയങ്ങളിലായി 11,781 സീറ്റുകളിലേക്ക് ഏകജാലക പ്രവേശം നടക്കുമെന്നാണ് കണക്ക്. 11,193 കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി.ക്കുശേഷം ഉപരിപഠന യോഗ്യത നേടിയിരിക്കുന്നത്. കേന്ദ്ര സിലബസില്‍നിന്നുള്ള കുട്ടികള്‍കൂടി വന്നാലും ജില്ലയിലെ സ്കൂളുകളില്‍ പ്രവേശം ഉറപ്പിക്കാം.
സീറ്റുകള്‍ ഇങ്ങനെ
സീറ്റുകള്‍ ഇങ്ങനെ
ഏകജാലകത്തില്‍ സംവരണ സീറ്റുകള്‍ ഒഴിച്ചാല്‍ 6743 എണ്ണമാണ് ജനറല്‍ വിഭാഗത്തിന് ലഭിക്കുക. പട്ടികജാതിക്കാര്‍ക്കായി-1857, പട്ടികവര്‍ഗം-1299, ഈഴവ-438, മുസ്ലിം-354, ആംഗ്ലോ ഇന്‍ഡ്യന്‍-174, ക്രിസ്ത്യന്‍ ഒ.ബി.സി.-71, ഹിന്ദു ഒ.ബി.സി.-174, ഭിന്നശേഷി-297, അന്ധര്‍ -52, വിശ്വകര്‍മ-90, കുശവ-71, കുടുംബി-73 എന്നിങ്ങനെ സംവരണസീറ്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 12,120 സീറ്റുകളാണ് ഏകജാലക പ്രവേശത്തിനായി നല്‍കിയിരുന്നത്. ഇതില്‍ സയന്‍സ്-6684, ഹ്യുമാനിറ്റീസ്-2106, കൊമേഴ്സ്-3330 എന്നിങ്ങനെയായിരുന്നു സീറ്റുകള്‍. 2017-ല്‍ 11,816 കുട്ടികള്‍ എസ്.എസ്.എല്‍.സി .പരീക്ഷ പാസായിരുന്നു. ഇവരോടൊപ്പം സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. കുട്ടികളും പ്രവേശം നേടിയിരുന്നു.
സ്കൂളുകള്‍
ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ 32 എണ്ണം സര്‍ക്കാര്‍ മേഖലയിലാണ്. എയ്ഡഡ്-43, അണ് എയ്ഡഡ്-15, സ്പെഷ്യല്‍ സ്കൂളുകള്‍-രണ്ട്, റസിഡന്‍ഷ്യല്‍ സ്കൂള്‍-ഒന്ന്, ടെക്നിക്കല്‍ സ്കൂളുകള്‍-രണ്ട് എന്നിങ്ങനെ. സയന്‍സിന് ഗവണ്മെന്റ് മേഖലയില്‍ 47 ബാച്ചുകളും ഹ്യുമാനിറ്റീസിന് 14 ബാച്ചുകളും കൊമേഴ്സിന് 27 ബാച്ചുകളുമാണുണ്ടായിരുന്നത്. എയ്ഡഡ് മേഖലയില്‍ സയന്‍സ്-99, ഹ്യുമാനിറ്റീസ്-32, കൊമേഴ്സ്-44 എന്നിങ്ങനെ ബാച്ചുകളുണ്ട്. അണ്എയ്ഡഡില് സയന്‍സ്-32, ഹ്യുമാനിറ്റീസ്-രണ്ട്, കൊമേഴ്സ്-ആറ് എന്നിങ്ങനെ ബാച്ചുകളുമുണ്ട്.
പത്തനംതിട്ടയില്‍
കഴിഞ്ഞവര്‍ഷം അവസാനഘട്ട അലോട്ട്മെന്റിനുശേഷവും ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടായിരുന്നത് പത്തനംതിട്ടയിലാണ്. ഒരു സ്കൂളില്‍ ആരും എത്തിയില്ല. പ്ലസ് വണ്‍ പ്രവേശത്തോടൊപ്പം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലും പ്രവേശനടപടികള്‍ ആരംഭിക്കുകയാണ്. ജില്ലയില്‍ 27 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളുണ്ട്. 2541 സീറ്റുകള്‍ വി.എച്ച്.എസ്.ഇ.യ്ക്കുണ്ട്. ഇതുകൂടാതെ പോളിടെക്നിക്കുകള്, ഗവണ്മെന്റ് ഐ.ടി.ഐ.കള്‍ എന്നിവിടങ്ങളിലായി മുന്നൂറോളം സീറ്റുകള്‍ പത്താംക്ലാസുകാര്ക്കായുണ്ട്.