കൊടുമണ്‍: പത്തനംതിട്ട ജില്ലയില്‍ 1449 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. രണ്ട് മുഖ്യ അലോട്ട്‌മെന്റുകള്‍ക്കും സ്‌കൂള്‍, കോഴ്‌സ് ട്രാന്‍സ്ഫറിനും ശേഷമുള്ള കണക്കാണിത്. ഏറ്റവുംകൂടുതല്‍ ഒഴിവുകള്‍ ഉള്ളത് സയന്‍സ് വിഭാഗത്തിലാണ്-840. കൊമേഴ്‌സ് വിഭാഗത്തില്‍ 274ഉം ഹുമാനിറ്റീസില്‍ 335 ഒഴിവുകളുമുണ്ട്. സയന്‍സ് വിഭാഗത്തിലെ ഒഴിവുകള്‍ ഭൂരിഭാഗവും ഉള്‍പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ്.

ഓരോ സ്‌കൂളിലെയും ഒഴിവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ എല്ലാ സ്‌കൂളുകളിലും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അപേക്ഷ നല്‍കിയിട്ടും പ്രവേശം ലഭിക്കാത്തവര്‍ക്കും സപ്ലിമെന്ററി ആലോട്ട്‌മെന്റിനായി അപേക്ഷിക്കുക. ജൂലായ് 10ന് അഞ്ചിനുമുമ്പായി അപേക്ഷിക്കണം. മുമ്പ് അപേക്ഷ നല്‍കിയവര്‍ അപേക്ഷ പുതുക്കി നല്‍കാന്‍ നേരത്തെ അപേക്ഷ നല്‍കിയ സ്‌കൂളിലാണ് എത്തേണ്ടത്.