പത്തനംതിട്ട: കൊടുന്തറ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ നവീകരിച്ച് ചെമ്പുപൊതിഞ്ഞ ശ്രീകോവിലിന്റെ താഴികക്കുട പ്രതിഷ്ഠയും അഷ്ടബന്ധകലശവും നവംബര്‍ ഒന്നിന് നടക്കും.

രാവിലെ 8.30-നും 9.30-നുമിടയിലാണ് ചടങ്ങുകള്‍. പത്തിന് സമര്‍പ്പണ സമ്മേളനം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.വി.മോഹന്‍ കുമാര്‍ അധ്യക്ഷത വഹിക്കും. തന്ത്രി കണ്ഠര് രാജീവര് അനുഗ്രഹപ്രഭാഷണം നടത്തും.

സമര്‍പ്പണത്തോടനുബന്ധിച്ചുള്ള പൂജകള്‍ വ്യാഴാഴ്ച തുടങ്ങും. 27-ന് മുളപൂജ, മൃത്യുഞ്ജയ ഹോമം, 28-ന് ശ്വശാന്തിഹോമം, 30-ന് അത്ഭുത ശാന്തിഹോമം, 31-ന് സുകൃതഹോമം, ബ്രഹാമകലശപൂജ, അധിവാസ ഹോമം, അധിവാസപൂജ, നവംബര്‍ ഒന്നിന് കലശാലങ്കാര പ്രദക്ഷിണം, കളശാഭിഷേകം, താഴികക്കുട പ്രതിഷ്ഠ.