പന്തളം: മഴക്കാലം തുടങ്ങുംമുമ്പേ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാല പൂര്‍വ്വശുചീകരണവും സന്ദേശയാത്രകളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. എന്നാല്‍ ആര്‍ക്കും കാണാന്‍ കഴിയുന്ന പന്തളത്തിന്റെ നടുവിലുള്ള കൊതുകുവളര്ത്തല്കേന്ദ്രം ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല.
കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കി കളഞ്ഞാല്ത്തന്നെ കൊതുകിനെ തുരത്താനാകും. എന്നാല്‍ ഇതിനും അധികാരികള്‍ ശ്രമിക്കുന്നില്ല. പന്തളം ചെറിയ പാലം പണി പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ താഴ്ഭാഗത്ത് കെട്ടിനില്ക്കാന് തുടങ്ങിയതാണ് മലിനജലം.
ഒഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ വെള്ളം കെട്ടിക്കിടന്ന് ദുര്‍ഗന്ധവും വമിക്കുന്നു. പോളയും പുല്ലും നിറഞ്ഞുകിടക്കുന്നതിനാല്‍ മുട്ടാര്‍ നീര്‍ച്ചാലിലും മലിനജലം കെട്ടിനിന്ന് കൊതുക് പെരുകുന്നു.