പന്തളം: പന്തളം മഹാദേവര്‍ക്ഷേത്രത്തിലെ ഒന്‍പതാം ഉത്സവ ദിവസം അരങ്ങേറിയത് താളപ്പൊലിമയുടേയും വര്‍ണപകിട്ടിന്റേയും പൂരക്കാഴ്ചയായിരുന്നു.

വൈകീട്ട് 7.30ന് തിരുവല്ല രാധാകൃഷ്ണനും അന്‍പതിലധികം കലാകാരന്മാരും ചേര്‍ന്നവതരിപ്പിച്ച പഞ്ചാരിമേളവും കുടമാറ്റവും നടന്നു. തൃശൂര്‍ പാറമേക്കാവ് സംഘത്തിന്റെ ആനച്ചമയങ്ങളും വര്‍ണകുടകളും പൂരക്കാഴ്ചയ്ക്ക് മാറ്റുകൂട്ടി.
 
ഗുരുവായൂര്‍ വലിയകേശവന്‍ മഹാദേവന്റെ തിടമ്പേറ്റി. രാത്രി പള്ളിവേട്ടയും നടന്നു.

ബുധനാഴ്ച 9.30ന് കൊടിയിറക്ക് കഴിഞ്ഞ് 10ന് ആറാട്ടിനെഴുന്നള്ളിപ്പ്, 4.30ന് കടയ്ക്കാട്ട് ആറാട്ടുകടവില്‍ ആറാട്ട്, തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് വരവേല്‍പ്പ് ഘോഷയാത്ര, 11ന് വലിയകാണിക്ക എന്നിവയുണ്ടാകും.