പന്തളം: എം.സി.റോഡിലെ കുറുന്തോട്ടയം പാലം ബുധനാഴ്ച വൈകീട്ട് 5ന് മന്ത്രി ജി.സുധാകരന്‍ നാടിനു സമര്‍പ്പിക്കും. പന്തളം കവലയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി മാത്യു ടി.തോമസ് മുഖ്യാതിഥിയായിരിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
ആറുമാസമാണ് പാലംപണിയുവാന്‍ കരാര്‍ കാലാവധി നല്‍കിയിരുന്നതെങ്കിലും ശബരിമല തീര്‍ഥാടനകാലത്തെ തിരക്കു കണക്കിലെടുത്ത് ജൂലായ് പതിനൊന്നിനാരംഭിച്ച പണി അഞ്ചുമാസം കൊണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. 4.2 കോടി രൂപയ്ക്കു കരാര്‍ നല്‍കിയ പാലത്തില്‍ 70 ലക്ഷം രൂപാ മിച്ചം വന്നിട്ടുണ്ട്. 19.35 മീറ്റര്‍ നീളവും 14.60 മീറ്റര്‍ വീതിയുമുള്ളതാണ് പുതിയ പാലം. 1.50 മീറ്റര്‍ വീതിയിലാണ് ഇരുവശത്തും നടപ്പാതയും കൈവരിയും പണിതിട്ടുള്ളത്. മുമ്പുള്ള പാലത്തിന്റെ ഏകദേശം ഇരട്ടിയോളംവീതി പാലത്തിനുണ്ട്.

ജ്ഞാനയജ്ഞം നടത്തി
പന്തളം:
തട്ടയില്‍ മല്ലിക അമ്പാടി ബാലഗോകുലം ജില്ലാ സഹകാര്യദര്‍ശി എസ്.പ്രശാന്ത് കുമാര്‍ വൃന്ദാവനം വേണുഗോപാല ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിക്ക് പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.അമ്പാടി ബാലഗോകുലം സഹരക്ഷാധികാരി രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ കുമാര്‍, മിഥുന്‍, സൂരജ്, ആദിത്യദേവ്, അമല്‍, ശരത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സംവാദ സദസ്സ് നടത്തി
പന്തളം:
ശാസ്ത്ര സാഹിത്യപരിഷത്ത് ചേരിയ്ക്കല്‍ യൂണിറ്റ് എസ്.വി.എല്‍.പി.സ്‌കൂള്‍ പി.ടി.എ., പീപ്പിള്‍സ് ലൈബ്രറി എന്നിവര്‍ ചേര്‍ന്ന് 'പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംവാദ സദസ്സ് നടത്തി. ഡോ. കെ.പി.കൃഷ്ണന്‍കുട്ടി വിഷയാവതരണം നടത്തി. ആനന്ദരാജ് അധ്യക്ഷത വഹിച്ചു. ജി.ബാലകൃഷ്ണന്‍ നായര്‍, എ.കെ.ഗോപാലന്‍, എസ്.അരുണ്‍, പി.ആര്‍.ശ്രീധരന്‍, കെ.കെ.വിജയമ്മ, മഹേഷ് സോമന്‍, റ്റി.പി.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡിജിറ്റല്‍ ബാങ്കിങ് പരിശീലനം
പന്തളം:
എ.പി.ജെ.അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് വ്യാപാരികള്‍ക്കായി ഡിജിറ്റല്‍ ബാങ്കിങ് ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കി. ബി.ജെ.പി.പ്രൊഫഷണല്‍ സെല്‍ കണ്‍വീനര്‍ ഐഡിയല്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സുഭാഷ്‌കുമാര്‍ ക്ലാസെടുത്തു. മനോജ്കുമാര്‍, അരുണ്‍കുമാര്‍, അരുണ്‍ദേവ്, അനീഷ്‌കുമാര്‍, പ്രസന്നകുമാര്‍, ജയപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്ഷേത്രാചാര സംരക്ഷണ സമിതി പ്രതിഷേധിച്ചു.
പന്തളം:
ദേവസ്വം ബോര്‍ഡ് പന്തളത്തോടും കൊട്ടാരത്തോടും കാണിക്കുന്ന അവഗണനയിലും ശബരിമലയില്‍ ഏകാധിപത്യമായി കൈക്കൊള്ളുന്ന നിലപാടുകളിലും ക്ഷേത്രാചാരസംരക്ഷണ സമിതി പ്രതിഷേധിച്ചു. പന്തളം കൊട്ടാരത്തോട് ആലോചിക്കാതെ എടുത്ത തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
രക്ഷാധികാരി ഇ.എസ്.ബിജു, ചെയര്‍മാന്‍ പി.ജി.ശശികുമാര്‍ വര്‍മ്മ, വൈസ്‌ചെയര്‍മാന്‍ പ്രസാദ് കുഴിക്കാല, ജനറല്‍ കണ്‍വീനര്‍ അമ്പോറ്റി കോഴഞ്ചേരി, കണ്‍വീനര്‍മാരായ പി.എന്‍. നാരായണ വര്‍മ്മ, കെ.ആര്‍.രവി, എസ്.കൃഷ്ണകുമാര്‍, പ്രിഥ്വിപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

വഴിവിളക്കുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധം
പന്തളം:
മങ്ങാരം സമന്വയ റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയിലുള്ള വഴികളിലെ ട്യൂബ് ലൈറ്റുകള്‍ തകര്‍ത്തതിലും വീടിന്റെ മുമ്പില്‍ വെച്ചിരുന്ന അസോസിയേഷന്റെ വീട്ടുനമ്പറെഴുതിയ ബോര്‍ഡുകള്‍ നശിപ്പിച്ചതിലും അസോസിയേഷന്‍ പ്രതിഷേധിച്ചു. പ്രസിഡന്റ് ടി.എന്‍.കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സി.രാജപ്പന്‍, എന്‍.ആര്‍.കേരള വര്‍മ്മ, ജലാലുദ്ദീന്‍, സി.ജി.രാമചന്ദ്രന്‍പിള്ള, അനില്‍കുമാര്‍, കെ.റ്റി.സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.