തിരുവല്ല: യു.ഡി.എഫ്.അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ബി.ജെ.പി.യുടെ വിഭാഗീയതയ്ക്കുമെതിരായുള്ള വിധിയെഴുത്താവും തിരഞ്ഞെടുപ്പ്. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
തിരുവല്ലയിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി ജോസഫ് എം.പുതുശ്ശേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം മേപ്രാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി., പി.മോഹന്‍രാജ്, മുന്‍ എം.എല്‍.എ. എലിസബത്ത് മാമ്മന്‍ മത്തായി, രാജേഷ് ചാത്തങ്കരി, സതീഷ് ചാത്തങ്കരി, സാം ഈപ്പന്‍, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, വര്‍ഗീസ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.