കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥിയുടെ നാട്ടിലേക്ക് നഷ്ടപ്പെട്ട നൂല്‍നൂല്‍പ് പ്രസ്ഥാനം മടങ്ങിയെത്തി. ജില്ലയില്‍ കൈത്തറി സ്വയംതൊഴില്‍ പദ്ധതിയില്‍ ആദ്യമായി ആരംഭിച്ച ആറന്മുള വീവ്‌സ് എന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് പ്രവര്‍ത്തനത്തിന് തുടക്കമായി. ആറന്മുള ഇടശേരിമലയില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ. നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വിനീത അനില്‍, ബ്ലോക്ക് പഞ്ചായത്തംഗം സുബീഷ് കുമാര്‍, ആര്‍.അജയകുമാര്‍, തോമസ് മാത്യു, എം.ജി.ഗോപാലകൃഷ്ണന്‍നായര്‍, ഡി.രാജേന്ദ്രന്‍, സി.എം.ഷാജഹാന്‍, ജി.പൃഥ്വിപാല്‍ പനീര്‍ശെല്‍വി എന്നിവര്‍ പ്രസംഗിച്ചു.