കോഴഞ്ചേരി: രണ്ട്്് കാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട മധ്യവയസ്‌കനെ കലയപുരം ആശ്രയകേന്ദ്രം ഏറ്റെടുത്തു. പുന്നക്കാട് കോട്ടുപറമ്പില്‍ വിജയ(47) നെയാണ് കലയപുരം ആശ്രയകേന്ദ്രം ഏറ്റെടുത്തത്. 12 വര്‍ഷത്തിലേറെയായി അരഭാഗത്തിന് കീഴ്വശം തളര്‍ന്ന വിജയന്‍ രോഗിയായ അമ്മക്കൊപ്പം നരകതുല്യ ജീവിതം നയിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ആശ്രയ പ്രസിഡന്റ്്് കെ.സാംബശിവന്റെ നേതൃത്വത്തില്‍ ജീവനക്കാരെത്തി വിജയനെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ അമ്മയും ഇപ്പോള്‍ കലയപുരത്തുണ്ട്്്്.