കൊടുമണ്‍: ടിപ്പര്‍ ലോറി കെ.എസ്.ആര്‍.ടി.സി.ബസിലും കാറിലും ഇടിച്ചുണ്ടായ അപകടം ഗതാഗത തടസ്സമുണ്ടാക്കി. ആനന്ദപ്പള്ളി തട്ട റോഡില്‍ മങ്കുഴി ജങ്ഷന് വടക്ക് ശനിയാഴ്ച രാവിലെ 11-നാണ് സംഭവം.
 
കൈപ്പട്ടൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന ടിപ്പര്‍ ലോറി ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചതിനുശേഷം എതിരേ വന്ന കെ.എസ്.ആര്‍.ടി.സി. ബസിലിടിക്കുകയുമായിരുന്നു. ആര്‍ക്കും പരിക്കില്ല.