കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ജീവനക്കാര്‍ സ്വകാര്യഭൂമി സര്‍വേ നടത്തുന്നത് അനധികൃതമാണെന്നും ഇത്തരത്തിലുള്ള പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടാല്‍ ഒട്ടും വൈകാതെ നടപടിയെടുക്കുമെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ലാന്‍ഡ് സര്‍വേയേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
റീസര്‍വേ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ സര്‍വേയര്‍മാര്‍ക്കും അവസരം നല്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബേബി ജോസഫ് അധ്യക്ഷതവഹിച്ചു. റിട്ട. ആര്‍.ഡി.ഒ. ഇ.ചന്ദ്രശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ കെ.മുഹമ്മദ്കുഞ്ഞി, എച്ച്.റംഷീദ്, സംസ്ഥാന പ്രസിഡന്റ് കെ.എല്‍.സത്യകുമാര്‍, പി.കൃഷ്ണന്‍, സുനില്‍കുമാര്‍ കൊട്ടറ, എം.എ.സന്തോഷ്‌കുമാര്‍, ഷാജി മാത്യു, വി.സി.ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
 
ഭാരവാഹികള്‍: ഷാജി മാത്യു (പ്രസി.), ജോണ്‍ ബ്രിട്ടോ (വൈ.പ്രസി.), കെ.വി.സുജിത്ത്കുമാര്‍ (സെക്ര.), എ.ജെ.ജോര്‍ജ് (ജോ.സെക്ര.), രാജേന്ദ്രന്‍ (ഖജാ.).