മല്ലപ്പള്ളി: ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കായി നടത്തുന്ന മല്ലപ്പള്ളി 2 ട്വന്റി 20 ശില്പശാല പ്രദര്‍ശനങ്ങളുടെ സ്വാഗതസംഘം ഓഫീസ് വ്യാഴാഴ്ച തുറക്കും. കോട്ടയം റോഡില്‍ കൈപ്പറ്റ ബില്‍ഡിങ്ങില്‍ രാവിലെ ഒന്‍പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയാണ് ഉദ്ഘാടനം ചെയ്യുക. മല്ലപ്പള്ളി ബ്ലോക്ക്, താലൂക്കിലെ എട്ടുപഞ്ചായത്തുകള്‍ എന്നിവയുടെ പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും പങ്കെടുക്കും.

മുണ്ടപ്പുഴ േക്ഷത്രത്തില്‍ ഉത്രമഹോത്സവം നാളെ

റാന്നി:
മുണ്ടപ്പുഴ ധര്‍മ്മശാസ്താ ദേവീേക്ഷത്രത്തിലെ ഉത്രം ഉത്സവം ജനവരി ഒന്നിന് നടക്കും. രാവിലെ 9ന് തന്ത്രി ത്രിവിക്രമ നാരായണ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കലശാഭിഷേകവും സമൂഹനീരാജനവും, 12.30ന് ഉത്രസദ്യ എന്നിവ ഉണ്ടായിരിക്കും.

ഇടമുറി േക്ഷത്രത്തില്‍ മകരവിളക്ക് ഉത്സവവും പൊങ്കാലയും

റാന്നി:
ഇടമുറി മഹാേക്ഷത്ര സമുച്ചയത്തിലെ മകരപൊങ്കാല, മകരവിളക്ക് ഉത്സവം ജനവരി 15ന് നടക്കും. രാവിലെ വിശേഷാല്‍ പൂജകള്‍, 8ന് പന്തീരടിപൂജ, 9.30ന് പൊങ്കാല, 12ന് കലശാഭിഷേകം, 1.30ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും. േക്ഷത്രം മേല്‍ശാന്തി രതീഷ് ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും.

കലാപ്രദര്‍ശനം

റാന്നി:
റാന്നി ഫാസ് കലാദര്‍ശന്റെ 3-ാമത് കലാപരിപാടി ജനവരി 2ന് വൈകീട്ട് റാന്നി പി.ജെ.ടി. ഹാളില്‍ നടക്കും. തൃശൂര്‍ സദ്ഗമയയുടെ 'കോങ്കണ്ണന്‍' നാടകമാണ് അവതരിപ്പിക്കുന്നത്.

റോഡരികിലെ കാടുകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു

റാന്നി:
ശബരിമല പാതകളുടെ റോഡരികിലെ കാട് തെളിക്കാത്തത് കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മണ്ണാറക്കുളഞ്ഞി ചാലക്കയം പാത, മന്ദിരം-വടശ്ശേരിക്കര റോഡുകളുടെ അരകിലാണ് നടന്നുപോകാനാവാത്ത വിധം കാട് വളര്‍ന്നു നില്‍ക്കുന്നത്. ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനുമുമ്പ് കാട് തെളിക്കുക പതിവാണ്. ഇക്കുറി ചില ഭാഗങ്ങളില്‍ മാത്രമാണ് കാട് തെളിച്ചത്. മണ്ണാറക്കുളഞ്ഞി മുതല്‍ പെരുന്നാട് വരെയുള്ള മിക്ക ഭാഗങ്ങളിലും റോഡരികില്‍ പുല്ലും ചെടികളും വളര്‍ന്നു നില്‍ക്കുന്നു.

ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് നല്‍കണം

റാന്നി:
റാന്നി ഗ്രാമപ്പഞ്ചായത്തില്‍ നിന്നും ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ബാങ്ക് വഴി ലഭിക്കാന്‍ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് ജനവരി 10നുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
അങ്ങാടി പഞ്ചായത്തില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നവര്‍ പാസ്ബുക്കിന്റെ പകര്‍പ്പ് ജനവരി 15ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.

കൊല്ലമുള -മുക്കൂട്ടുതറ റോഡിന് 40 ലക്ഷം

റാന്നി:
കൊല്ലമുള മുക്കൂട്ടുതറ റോഡ് പുനര്‍നിര്‍മാണത്തിനായി 40 ലക്ഷം രൂപ അനുവദിച്ചു. തകര്‍ന്നുകിടക്കുന്ന റോഡ് വീതികൂട്ടി ടാറിങ് നടത്തുന്നതിനായാണ് ഫണ്ടനുവദിച്ചതെന്ന് രാജു ഏബ്രഹാം എം.എല്‍.എ. പറഞ്ഞു.
എം.എല്‍.എമാര്‍ക്കുള്ള ഒറ്റത്തവണ പുനരുദ്ധാരണത്തില്‍ പെടുത്തിയാണ് ഇപ്പോള്‍ ഫണ്ടനുവദിച്ചത്.

വസ്തുനികുതിയില്‍ നിന്ന് ഒഴിവാക്കുന്നു

എഴുമറ്റൂര്‍:
അറുപത് ചതുരശ്രമീറ്റര്‍ വരെ വിസ്താരമുള്ള വീടുകളെ വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതിനായി നിശ്ചിത ഫാറത്തില്‍ സത്യവാങ്മൂലം നല്‍കണം.
അവസാന നികുതി പുനര്‍നിര്‍ണയത്തിനുശേഷം കെട്ടിടത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയവര്‍ ഫാറം ഒന്നില്‍ സത്യവാങ്മൂലം നല്‍കണം.

പെന്‍ഷന്‍ ബാങ്കിലേക്ക് മാറ്റാം

എഴുമറ്റൂര്‍:
പോസ്റ്റ് ഓഫീസ് വഴി സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ ബാങ്ക് മുഖാന്തിരം ആക്കുന്നതിന് അക്കൗണ്ട് തിരിച്ചറിയല്‍ രേഖകള്‍ സഹിതം 15നകം ഓഫീസില്‍ എത്തണമെന്ന് കല്ലൂപ്പാറ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എഴുമറ്റൂര്‍ പഞ്ചായത്തില്‍ 10ന് മുന്‍പ് എത്തണം.