കെ-റെയില്‍ കേരളത്തെ കടക്കെണിയിലാക്കാന്‍ വേണ്ടിയുള്ളത്-എസ്.സുരേഷ്


കേരളത്തെ കടക്കെണിയിലാക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാശത്തിന് മുമ്പ് നാടിന്റെ നാശം ഉറപ്പിക്കാനുമുള്ള ഗൂഢനീക്കമാണ് കെ-റെയിലെന്നും എസ്.സുരേഷ്‌.

ബി.ജെ.പി. പദയാത്രയുടെ സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതി കേരളത്തെ കടക്കെണിയിലാക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ കെ-റെയില്‍ പദ്ധതിക്കെതിരേയുള്ള പൊതുജന സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പദയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ കടക്കെണിയിലാക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാശത്തിന് മുമ്പ് നാടിന്റെ നാശം ഉറപ്പിക്കാനുമുള്ള ഗൂഢനീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതി. പ്രധാനമന്ത്രിയെ കണ്ട് പദ്ധതിയെ പറ്റി വിശദമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറയുന്നത് വെറും തട്ടിപ്പാണ്. കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം ഇക്കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

പദ്ധതി കടന്നുപോകുന്ന കല്ലൂപ്പാറ, കവിയൂര്‍ കുന്നന്താനം പ്രദേശങ്ങളിലെ പദ്ധതി ബാധിതരായവരുടെ പ്രതിനിധികള്‍ വിവിധ സ്ഥലങ്ങളില്‍ പദയാത്രയ്ക്ക് സ്വീകരണം നല്‍കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് പദയാത്രയ്ക്ക് നേതൃത്വം നല്‍കി. പദയാത്രയുടെ ഭാഗമായി മല്ലപ്പള്ളി ടൗണില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാര്‍ വല്യുഴത്തില്‍ അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപന്‍, രാജി പ്രസാദ്, ബിന്ദു പ്രസാദ്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അശോകന്‍ കുളനട, സംസ്ഥാന സമിതിയംഗങ്ങളായ അജിത് കുമാര്‍, രാജന്‍ പെരുമ്പുഴക്കാട്, കെ. ബിന്ദു, ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം, ജനറല്‍ സെക്രട്ടറി പ്രകാശ്കുമാര്‍ വടക്കേമുറി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംസ്ഥാന സമിതിയംഗങ്ങളായ പ്രതാപചന്ദ്ര വര്‍മ്മ, വി.എന്‍.ഉണ്ണി, ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമന്‍, സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപന്‍, രാജി പ്രസാദ്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അശോകന്‍ കുളനട, ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാര്‍ വല്യുഴത്തില്‍, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് വര്‍ക്കി, ഒ.ബി.സി. മോര്‍ച്ച സംസ്ഥന ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ്, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍. നായര്‍, സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കല്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിനോയി മാത്യു, കവിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാര്‍, കെ-റെയില്‍ വിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ മുരുകേശ് തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിനിരന്നു.

Content Highlights: bjp state secretary says that k-rail only makes kerala a debt state

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

Most Commented