വാളയാർ: വാളയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ വെള്ളത്തിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ദേശിയപാതയിൽനിന്ന് നിയന്ത്രണംവിട്ട കാർ ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മറിഞ്ഞത്. അണക്കെട്ടിലേക്ക് ചാവടിപ്പുഴചേരുന്ന ഭാഗമാണിത്.

കാറിലുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശികളായ അനൂൺ (29), ഗബ്രിയേൽ ജോയി (23) എന്നിവരെ നിസ്സാര പരിക്കോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽനിന്ന്‌ മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്നു കാർ.

കാർ മറിഞ്ഞതിനെത്തുടർന്ന് ഇരുവരും പെട്ടെന്ന് പുറത്തേക്ക്‌ ചാടിയിറങ്ങിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നെന്ന്‌ അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു.