വെള്ളിനേഴി : വടക്കൻ വെള്ളിനേഴി ക്ഷീരോത്പാദക സഹകരണ സംഘം ഗുണനിലവാരയജ്ഞത്തിൽ മുൻനിരയിലെത്തിയ 13 കർഷകർക്ക് സ്റ്റീൽപാത്രങ്ങൾ സമ്മാനിച്ചു. ഓൺലൈൻ പഠനത്തിനായി പൊതുജന വായനശാലയിലേക്ക് സംഘത്തിന്റെ വകയായി ടെലിവിഷൻ സെറ്റ് കൈമാറി. യൂണിയൻ നടപ്പാക്കുന്ന റിവോൾവിങ് ഫണ്ട് വിതരണവുമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ എം.സി. രുക്മിണി അധ്യക്ഷയായി.