വെള്ളിനേഴി : അഖിലേന്ത്യാ കിസാൻ സഭ വെള്ളിനേഴി ലോക്കൽ കമ്മിറ്റി തയ്യാറാക്കിയ ഞാറ്റുവേല കലണ്ടർ പ്രസിദ്ധീകരിച്ചു. കുറുവട്ടൂരിൽ നടന്ന ചടങ്ങിൽ സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആലുംകുണ്ടിൽ രാധാകൃഷ്ണൻ കലണ്ടർ പ്രകാശനം ചെയ്തു. ടി. അഭിഷേക്, ടി. അനൂപ്, കെ. ബബിത എന്നിവർ ഏറ്റുവാങ്ങി. ശിവദാസ് കുറുവട്ടൂർ അധ്യക്ഷനായി. രവി മേനോൻ, കുഞ്ഞിരാമൻ കിളായിയിൽ എന്നിവർ സംസാരിച്ചു. ഓരോ ഞാറ്റുവേലയിലും ഏതേത്‌ വിളകൾ കൃഷിയിറക്കാമെന്ന് രേഖപ്പെടുത്തിയ കലണ്ടറാണിതെന്ന് കമ്മിറ്റി അറിയിച്ചു.