വെള്ളിനേഴി : പഞ്ചായത്തിലെ ഞാളാംകുറിശ്ശിയിൽ 40 സെന്റ് സ്ഥലത്ത് എ.ഐ.വൈ.എഫ്. ഞാളാംകുറിശ്ശി യൂണിറ്റിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറിക്കൃഷിയിറക്കി. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. നടീൽ ഉദ്ഘാടനം ചെയ്തു. ഒ.കെ. സൈതലവി, ആലുംകുണ്ടിൽ രാധാകൃഷ്ണൻ, വി.പി. ഉണ്ണിക്കൃഷ്ണൻ, യു. അച്യുതൻ, വി. സരോജിനി, ശിവദാസ് കുറുവട്ടൂർ എ. സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.