വെള്ളിനേഴി : രാജ്യത്തെ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിൽ വനിതാകമ്മിഷൻ പരസ്യപ്രസ്താവന നടത്തിയതായി ആരോപിച്ചും ഇവരുടെ രാജിയാവശ്യപ്പെട്ടും വെള്ളിനേഴിമണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി വില്ലേജോഫീസിനുമുന്നിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ഒ. വിജയകുമാർ ഉദ്ഘാടനംചെയ്തു. ഒ.പി.കൃഷ്ണകുമാരി, വിജയലക്ഷ്മി, ദീപ എന്നിവർ സംസാരിച്ചു.