തൃത്താല: ഉപാധിരഹിതമായി കർഷകത്തൊഴിലാളി പെൻഷൻ 3000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ തൃത്താലമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല വില്ലേജോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.സി. ജയപാലൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.കെ. ചെല്ലുക്കുട്ടി അധ്യക്ഷനായി.
തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുക, കർഷകത്തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, കൃഷിഭവനുകൾക്കുകീഴിൽ കർഷകത്തൊഴിലാളികളെ ഉൾപ്പെടുത്തി തൊഴിൽ സേന രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു. എം. രവിന്ദ്രൻ, എം.കെ. രവീന്ദ്രൻ, കാലടി വേലായുധൻ, ബാലകൃഷ്ണൻ, വി.ടി. ബാഷ്യൻ, എം.സി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.