തിരുവേഗപ്പുറ : പഞ്ചായത്തിന് കീഴിലുള്ള കോവിഡ് പ്രഥമചികിത്സാ കേന്ദ്രത്തിലേക്ക് മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി 30 കിടക്കകളും തലയണകളും നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ടി. ബാവനുഹാജി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ശാരദയ്ക്ക് കൈമാറി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ്, അലി കുന്നുമ്മൽ, എ.കെ. വാപ്പു, കെ.ടി. മാനു തുടങ്ങിയവർ പങ്കെടുത്തു.
ഓങ്ങല്ലൂർ : പഞ്ചായത്തിലെ കോവിഡ് പ്രഥമചികിത്സാകേന്ദ്രം വാടാനാംകുറിശ്ശി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കി. കേന്ദ്രത്തിലേക്ക് കേരള സ്‌ക്രാപ്പ് മാർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 64 കിടക്കകൾ നൽകി.
മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ സംസ്ഥാന പ്രസിഡന്റ് മുത്തുക്ക പട്ടാമ്പി, പഞ്ചായത്ത് പ്രസിഡന്റ് ജിഷാർ പറമ്പിലിന് ഇവ കൈമാറി.