തിരുവേഗപ്പുറ : ഇന്ധനവില വർധനക്കെതിരേ ഐ.എൻ.ടി.യു.സി.യുടെ ആഭിമുഖ്യത്തിൽ തിരുവേഗപ്പുറ വില്ലേജോഫിസിന് മുന്നിൽ ധർണ നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. കേശവൻ ഉദ്ഘാടനംചെയ്തു.
മണ്ഡലം പ്രസിഡന്റ് വാസുദേവൻ അധ്യക്ഷനായി.
വിളയൂർ : ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരെ തപാൽ വകുപ്പിന് കീഴിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ദേശീയ സമ്പാദ്യ ഏജന്റ്‌സ് അസോസിയേഷന്റെ സമരം. വിളയൂർ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ അസോസിയേഷൻ പട്ടാമ്പി ഡിവിഷൻ വൈസ് പ്രസിഡന്റ് ടി. ഷാജി ഉദ്ഘാടനം ചെയ്തു. എം. സുലോചന അധ്യക്ഷയായി.