തിരുമിറ്റക്കോട് : ഗ്രാമപ്പഞ്ചായത്ത് ഒരുക്കുന്ന ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലേക്ക് ചാത്തനൂർ സ്കൂളിലെ അധ്യാപകർ 25 കിടക്കകൾ സംഭാവനയായി നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ കിടക്കകൾ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ സി.എം. വേണുഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുഹറ, പ്രിൻസിപ്പൽ കെ.എ. മണികണ്ഠൻ, പി.ടി.എ. പ്രസിഡന്റ് സി.എം. മനോമോഹൻ, അധ്യാപകരായ സുഭദ്ര പി.വി, വിശ്വനാഥൻ ടി, ഗീത എൻ.എ, മനോജ് പി.കെ, കേശവൻ എ.വി. എന്നിവർ സംസാരിച്ചു.