തിരുമിറ്റക്കോട് : വീരസ്ഥാനം വിരുട്ടാണം ഭഗവതിക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു. വിശേഷാൽപൂജകൾക്ക് ക്ഷേത്രം ശാന്തി ആനന്ദൻ അടികൾ മുഖ്യ കാർമികത്വം വഹിച്ചു. ശ്രീകോവിലിലേക്ക് കതിർ എഴുന്നള്ളിപ്പുണ്ടായി. പ്രസാദവിതരണവും നടന്നു.
പെരിങ്ങോട് : അകിലാണം ശിവക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു. കാലത്ത് നടന്ന വിശേഷാൽപൂജകൾക്ക് ക്ഷേത്രം ശാന്തി പാവേരിമനയ്ക്കൽ ഗിരീഷ് നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. കതിർ എഴുന്നള്ളിപ്പ്, പ്രസാദവിതരണം എന്നിവയും ഉണ്ടായി.