പട്ടാമ്പി: മോദിസർക്കാരിന്റെ നോട്ടുനിരോധനം നാട്ടുകാർക്കുനേരെയുള്ള സർജിക്കൽ സ്ട്രൈക്കായിരുന്നുവെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോട്ടായിയിലും പട്ടാമ്പിയിലും ഷൊർണൂരിലും നടന്ന ഇടതുമുന്നണിയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയശക്തികളെ നേരിടാൻ കോൺഗ്രസിന് കഴിയില്ല. കോൺഗ്രസിനും ബി.ജെ.പി.ക്കുമെതിരെ ബദൽനയമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. വർഗീയശക്തികളിൽനിന്ന്‌ രാജ്യത്തെ രക്ഷിച്ചെടുക്കാൻ മതനിരപേക്ഷസർക്കാർ അധികാരത്തിൽ വരണം. ബി.ജെ.പി. ജനങ്ങൾക്കിടയിൽ വർഗീയധ്രുവീകരണത്തിന് ശ്രമിക്കുമ്പോൾ കോൺഗ്രസ് അവരുമായി സന്ധി ചെയ്യുന്ന അവസരവാദനിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പട്ടാമ്പിയിൽ

ഇ.പി. ശങ്കരൻ അധ്യക്ഷനായി. എം. ചന്ദ്രൻ, സി.പി.െഎ. ജില്ലാസെക്രട്ടറി കെ.പി. സുരേഷ് രാജ്, എൻ.പി. വിനയകുമാർ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ., കൃഷ്ണകുമാർ, പി. മമ്മിക്കുട്ടി, സുബൈദ ഇസ്ഹാക്, എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഷൊർണൂരിൽ

ഐ.എൻ.എൽ. ജില്ലാപ്രസിഡന്റ് ബഷീറലി വല്ലപ്പുഴ അധ്യക്ഷനായി. പി.കെ. ശശി എം.എൽ.എ, എം.ആർ. മുരളി, കെ.ബി. സുഭാഷ്, എസ്. കൃഷ്ണദാസ്, വി. വിമല, എം.കെ. ജയപ്രകാശ്, എൻ.ഡി. ദിൻഷാദ്, പി. കൃഷ്ണൻകുട്ടി, ആർ.ജി. പിള്ള തുടങ്ങിയവർ സംസാരിച്ചു.

കോട്ടായിയിൽ

എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി. മോഹനൻ അധ്യക്ഷനായി. സി.പി.എം. ജില്ലാസെക്രട്ടറി സി.കെ. രാജേന്ദ്രൻ, എൻ.ആർ. ബാലൻ, സി.കെ. ചാമുണ്ണി, കെ. ബാലൻ എന്നിവർ സംസാരിച്ചു.