ഒറ്റപ്പാലം : ഓഫീസ് കെട്ടിടത്തിലേക്ക് ഇരമ്പിയാർത്തെത്തിയ തേനീച്ചക്കൂട്ടം അഭിഭാഷകനെ ചുറ്റിച്ചത് മൂന്നുമണിക്കൂറോളം. അഭിഭാഷകനായ വി. ഉണ്ണിക്കൃഷ്ണനാണ് ഒറ്റപ്പാലം ആർ.എസ്. റോഡിലെ ഓഫീസ് മുറിയുടെ വാതിലിന് സമീപം കൂട്ടംകൂടിയ തേനീച്ചകൾമൂലം പുറത്തിറങ്ങാനാവാതെ മുറിക്കകത്ത് കുടുങ്ങിപ്പോയത്.

കൂട്ടത്തോടെ തേനീച്ചകൾ രക്ഷയായത് പി.പി.ഇ. വസ്‌ത്രം

കൂട്ടത്തോടെ തേനീച്ചകള്‍
രക്ഷയായത് പി.പി.ഇ. വസ്ത്രം

ഒടുവിൽ പോലീസെത്തി പി.പി.ഇ. രക്ഷാവസ്ത്രംനൽകി. അത്‌ ധരിച്ചാണ് ഉണ്ണിക്കൃഷ്ണൻ പുറത്തിറങ്ങിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ കോടതിയിലേക്ക് പോകുമ്പോൾ ഓഫീസ് മുറിക്കുസമീപം രണ്ടോമൂന്നോ തേനീച്ചകൾ പാറിക്കളിക്കുന്നുണ്ടായിരുന്നെന്നാണ് ഉണ്ണിക്കൃഷ്ണൻ പറയുന്നത്. പിന്നീട് പതിനൊന്നോടെ തിരിച്ചെത്തി ഓഫീസിൽ കയറുമ്പോഴും തേനീച്ചക്കൂട്ടമില്ലായിരുന്നു. അതിനുശേഷമാണ് അതിവേഗം തേനീച്ചക്കൂട്ടം ഓഫീസ്‌മുറിക്കടുത്തേക്ക് ഇരമ്പിയെത്തിയത്. ഇതോടെ അഭിഭാഷകൻ വാതിലടച്ചിരുന്നു. തേനീച്ചക്കൂട്ടത്തിനിടയിലൂടെ പുറത്തിറങ്ങാനാവാതെ വന്നതോടെ പോലീസിന്റെ സഹായംതേടി. ഒടുവിൽ പോലീസ് ഹെൽമെറ്റും പി.പി.ഇ. കിറ്റുമായെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ഇത്‌ ധരിച്ചാണ് ഉണ്ണിക്കൃഷ്ണൻ പുറത്തിറങ്ങിയത്. ഓഫീസ് കെട്ടിടം വിട്ട തേനീച്ചക്കൂട്ടം ഇപ്പോൾ ആർ.എസ്. റോഡിലെ മരത്തിൽ തമ്പടിച്ചിരിക്കയാണ്.

Content Highlight: PPE kit save from Honey Bee