പാലക്കാട്‌: പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്‌സിൻ വിവാഹിതനായി. ഉത്തർ പ്രദേശ് ബാൽറാംപൂർ സ്വദേശിനി ഷഫക് കാസിം ആണ് വധു. ശനിയാഴ്ച ഉത്തർ പ്രദേശിലായിരുന്നു വിവാഹച്ചടങ്ങുകൾ. വിവാഹകാര്യം എം.എൽ.എ.തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. ഓങ്ങല്ലൂർ പുത്തൻപീടിയേക്കൽ അബൂബക്കറിന്റെയും ജമീലാബീഗത്തിന്റെയും മകനാണ് മുഹ്‌സിൻ. ബൽറാം പൂരിൽ ബിസിനസ്സുകാരനായിരുന്ന പരേതനായ കാസിം ഹുസൈന്റെയും കിഷ്വർ കാസിമിന്റെയും മകളാണ് ഷഫക്.

വധു ഉപരിപഠനത്തിനായി 31-ന് യൂറോപ്പിലേക്ക് പോകുന്ന സാഹചര്യത്തിലാണ് നിക്കാഹ് നടത്താൻ തിരുമാനിച്ചതെന്ന് മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു. അടുത്ത വർഷം നാട്ടിൽ വിവാഹസത്‌കാരം നടത്താനാണ് തിരുമാനം.

Content Highlights: pattambi mla muhammed muhsin got married