പട്ടാമ്പി : ഗവ. സംസ്കൃത കോളേജിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് വി.കെ. ശ്രീകണ്ഠൻ എം.പി. നൂറ് കിടക്കകളും നൂറ് തലയണയും നൽകി. മുമ്പ് കേന്ദ്രം സന്ദർശിച്ചപ്പോൾ നഗരസഭാധികൃതർ ഇക്കാര്യം ഉന്നയിച്ചിരുന്നു.

സാധനസാമഗ്രികൾ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മുഹമ്മദലി, നഗരസഭാകൗൺസിലർമാരായ കെ.സി. മണികണ്ഠൻ, സി.വി. ഷീജ എന്നിവർ എം.പി.യിൽനിന്ന്‌ ഏറ്റുവാങ്ങി. കെ.ആർ. നാരായണസ്വാമി, എ.പി. രാമദാസ്, ഇ.ടി. ഉമ്മർ, ഉമ്മർ കിഴായൂർ, എ.കെ. അക്ബർ തുടങ്ങിയവർ സംബന്ധിച്ചു.

ഗവ. കോളേജിലെ സയൻസ് ബ്ലോക്കിൽ ആയിരം കിടക്കകളാണ് ഒരുക്കുന്നത്. 700 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്.

പട്ടാമ്പിയിലെ കോവിഡ് കെയർ സെന്ററിൽ ശുചീകരണപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നഗരസഭ ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് അവർക്ക് സുരക്ഷാകിറ്റ് കഴിഞ്ഞ ദിവസം എം.പി. നൽകിയിരുന്നു.