പട്ടാമ്പി : ഗവ. കോളേജിലെ കോവിഡ് പ്രഥമചികിത്സാകേന്ദ്രത്തിലേക്ക് കോളേജിലെ പൂർവവിദ്യാർഥികളുടെ സഹായം. 1993-95 വർഷത്തെ പ്രീ-ഡിഗ്രി സയൻസ് ബാച്ചിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ ‘ഓർമക്കൂടി’ന്റെ നേതൃത്വത്തിൽ 10 കട്ടിലുകൾ നൽകി. ബാച്ച് പ്രതിനിധികളായ എം.കെ. ഗിരീഷ്, കൃഷ്ണകുമാർ എന്നിവർ തഹസിൽദാർ ശ്രീജിത്തിനാണ് കട്ടിലുകൾ കൈമാറിയത്.