പട്ടാമ്പി: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതിബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി പോസ്റ്റോഫീസ് മാർച്ച് സംഘടിപ്പിച്ചു. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം യു. അജയകുമാർ ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.പി. അനിൽകുമാർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി. ഷാജി, ബ്ലോക്ക് ട്രഷറർ കെ.പി. നൗഫൽ, എം.എൻ. സുധീപ്, പി. ഗിരീഷ്, അർജുൻ, പി.വി. രതീഷ്, പി.ആർ. രജീഷ് എന്നിവർ സംസാരിച്ചു.