പട്ടാമ്പി: കൊപ്പം മണ്ണേങ്ങോട് ജനവാസമേഖലയിൽ വിദേശമദ്യശാല തുടങ്ങാനുള്ള നീക്കത്തിൽ യു.ഡി.എഫ്. പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.. യു.ഡി.എഫ്. ചെയർമാൻ കെ.പി. വാപ്പുട്ടി അധ്യക്ഷനായി. പട്ടാമ്പി -പുലാമന്തോൾ പാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ട യൂത്ത് ലീഗ് നേതാവിനെതിരേ കേസ് കൊടുത്ത എം.എൽ.എ.യുടെ നടപടിയിലും യോഗം പ്രതിഷേധിച്ചു.
മുൻ എം.എൽ.എ. സി.പി. മുഹമ്മദ്, നേതാക്കളായ സി.എ.എം.എ. കരീം, കെ.എസ്.ബി.എ. തങ്ങൾ, കെ.ആർ. നാരായണസ്വാമി, മരക്കാർ മാരായമംഗലം, കമ്മുക്കുട്ടി എടത്തോൾ, പി.കെ. ഉണ്ണിക്കൃഷ്ണൻ, വി.എം. മുഹമ്മദാലി, ഇ.ടി. ഉമ്മർ, തുടങ്ങിയവർ സംസാരിച്ചു.