പട്ടാമ്പി: നഗരസഭയും മൃഗസംരക്ഷണവകുപ്പും സ്കൂൾ പൗൾട്രി ക്ലബ്ബ് നിർവഹണത്തിന്റെ ഭാഗമായി ജി.യു.പി. സ്കൂളിലെ 50 വിദ്യാർഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു. നഗരസഭാധ്യക്ഷൻ കെ.എസ്.ബി.എ. തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. അക്ബർ അധ്യക്ഷനായി. കൗൺസിലർ കെ. ബഷീർ, വെറ്ററിനറി സർജൻ ഡോ. ഡാനിഷ, പ്രധാനാധ്യാപിക ഇ. ലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.