പട്ടാമ്പി: പട്ടാമ്പി ഗവ. യു.പി. സ്കൂളിലെ അറബിക് ക്ലബ്ബ് മാപ്പിള കലാസാഹിത്യ അക്കാദമി ആക്ടിങ് പ്രസിഡന്റ് നാസർ മേച്ചേരി ഉദ്ഘാടനംചെയ്തു. ക്ലബ്ബ് കൺവീനർ പി.എ. സലാഹുദ്ധീൻ അധ്യക്ഷനായി. പ്രധാനാധ്യാപിക ഇ. ലക്ഷ്മി, എസ്.ആർ.ജി. കൺവീനർ ഐ. മണികണ്ഠൻ, സാജിദ വെള്ളേങ്ങര, കെ. റഫീക് എന്നിവർ സംസാരിച്ചു.