പട്ടാമ്പി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഓങ്ങല്ലൂർ യൂണിറ്റ് കൺവെൻഷൻ ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. മോഹൻദാസ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വി. ശങ്കരനാരായണൻ അധ്യക്ഷനായി. അംഗത്വവിതരണം കെ.എം. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ.എം. ഗംഗാധരൻ, പി. കരുണാകരൻ, കെ.ആർ. സരോജിനി, ടി. സത്യനാഥൻ, സി.കെ. ചന്ദ്രശേഖരമേനോൻ, എം.പി. ഉണ്ണിക്കൃഷ്ണൻ, കമലം എന്നിവർ സംസാരിച്ചു.
യൂണിറ്റ് രൂപവത്കരിച്ചു
കുലുക്കല്ലൂർ : അഖില കേരള എഴുത്തച്ഛൻ സമാജം വല്ലപ്പുഴ ചെറുകോട് യൂണിറ്റ് രൂപവത്കരിച്ചു. സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ. വാസുദേവൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ചിന്നനെഴുത്തച്ഛൻ, ശശീന്ദ്രൻ ഏറാട്ട്, കൃഷ്ണനുണ്ണി, ജയറാം പല്ലശ്ശന, പി. സുജേഷ്് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ : പി. സുജേഷ് (പ്രസി.), എം. മോഹൻദാസ് (സെക്ര.), പി. ശിവൻ (ഖജാ.).
ദ്രുതകർമസേനാ രൂപവത്കരണ യോഗം
കൂറ്റനാട് : തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് ദ്രുതകർമസേനാ രൂപവത്കരണയോഗം പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ടി. സുഹറ അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ ശ്രീലത, രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ പ്രദീപ്, കെ.കെ. ഷർമിള, കുമാരി, ബ്ലോക്കംഗം ശശിധരൻ, ഡോ. ഖലീൽ മാജിദ്, ഹെൽത്ത് ഇൻസ്പെക്ടർ കമ്മുണ്ണി എന്നിവർ സംസാരിച്ചു.
ഗുരുപൂർണിമ ആഘോഷിച്ചു
കല്ലടത്തൂർ : ചിന്മയ വിദ്യാലയത്തിൽ വേദവ്യാസജയന്തി (ഗുരുപൂർണിമ) വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദുർഗവിലാസം സ്കൂൾ അധ്യാപകൻ സുരേഷ് ബാബു കിള്ളിക്കുറിശ്ശിമംഗലം ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ എൻ.കെ. ലത അധ്യക്ഷയായി. അധ്യാപിക ഗീത, വിദ്യാർഥിനി ആര്യ, ശില്പ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രസാദവിതരണം എന്നിവയുണ്ടായി.