പട്ടാമ്പി: പട്ടാമ്പിയിൽ ന്യൂനപക്ഷ യുവാക്കൾക്കുള്ള പരിശീലനകേന്ദ്രം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു. നമ്മുടെ നാട്ടിലെ മുഴുവൻ വിദ്യാർഥികളും ഒത്തുകൂടുന്നത് പൊതുവിദ്യാലയങ്ങളിലെ ക്ലാസുകളിലാണെന്നും ഇവിടെനിന്നാണ് മതസൗഹാർദവും മതമൈത്രിയും വളരുന്നതും ഊട്ടിയുറപ്പിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ. അധ്യക്ഷനായി.
പട്ടാമ്പി നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, ബ്ലോക്ക് പ്രസിഡന്റ് വി.എം. മുഹമ്മദാലി, ജില്ലാ പഞ്ചായത്തംഗം സാബിറ, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ എ.ബി. മൊയ്തീൻകുട്ടി, ടി.പി. ഷാജി, പി. മമ്മിക്കുട്ടി, എൻ. ഉണ്ണിക്കൃഷ്ണൻ, കെ.പി. അജയൻ, പി. സുന്ദരൻകുട്ടി, സി. അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു.