പട്ടാമ്പി: ജലഅതോറിറ്റിയുടെ കീഴിൽവരുന്ന കുലുക്കല്ലൂർ, മുതുതല, നെല്ലായ, ഓങ്ങല്ലൂർ, പരുതൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ, നാഗലശ്ശേരി, ആനക്കര, പട്ടിത്തറ പഞ്ചായത്തിലുള്ള ഗാർഹിക, ഗാർഹികേതര ഉപഭോക്താക്കൾ വെള്ളക്കരം കുടിശ്ശിക 25-നുള്ളിൽ പട്ടാമ്പി മിനിസിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടാമ്പി ജലഅതോറിറ്റി സെക്ഷൻ ഓഫീസിൽ അടയ്ക്കണം.
അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുകയും ജപ്തിനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പട്ടാമ്പി ജല അതോറിറ്റി പട്ടാമ്പി സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു. പ്രവർത്തനരഹിതമായ വാട്ടർമീറ്ററുകൾ മാറ്റിസ്ഥാപിച്ചില്ലെങ്കിൽ അവയുടെ കണക്ഷൻ വിച്ഛേദിക്കുമെന്ന് അറിയിച്ചു.