പട്ടാമ്പി: കൊടുമുണ്ട വെസ്റ്റ് ഹൈസ്‌കൂളിന്റെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരുതൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന് നിവേദനം നൽകി. പട്ടികജാതി പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾ കൂടുതലായി പഠിക്കുന്ന ഇവിടെ ക്ലാസ് മുറികളോ, ലാബ് സൗകര്യമോ ഇല്ല. എം.എൽ.എ. ഫണ്ടിൽ നാലുവർഷംമുമ്പ് തുടങ്ങിവെച്ച ലാബ് കെട്ടിടനിർമാണവും എങ്ങുമെത്താത്ത സ്ഥിതിയാണെന്ന് നിവേദനത്തിൽ പറയുന്നു.