പട്ടാമ്പി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വല്ലപ്പുഴ യൂണിറ്റ് കൺവെൻഷൻ ബ്ലോക്ക് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. പരീക്ഷാവിജയികളെ അനുമോദിച്ചു. പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും നടന്നു. എൻ.ജി. പിള്ള, എൻ.പി. രാമചന്ദ്രൻ, എം. ശങ്കരനാരായണൻ, എം.പി. സുരേന്ദ്രൻ, രാജഗോപാലൻ, കെ. രാമകൃഷ്ണൻ, എം. വിജയശങ്കരൻ എന്നിവർ സംസാരിച്ചു.