പട്ടാമ്പി: സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഒരുവർഷത്തിനകം ലഹരിവിമുക്തമാക്കാനാണ് സർക്കാർ ശ്രമമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പട്ടാമ്പി നിയോജകമണ്ഡലത്തിലെ ഉന്നതവിജയികൾക്കുള്ള എം.എൽ.എ. എക്‌സലൻസ് അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടാമ്പി ഗവ. കോളേജിൽനടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അധ്യക്ഷനായി.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ സമ്പൂർണ എപ്ലസ് നേടിയവരെയും മറ്റ് മത്സരപരീക്ഷാ വിജയികളെയും അനുമോദിച്ചു. ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്, നടൻ ഗോവിന്ദ് പത്മസൂര്യ എന്നിവർ മുഖ്യാതിഥികളായി.

പട്ടാമ്പി നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി.എം. മുഹമ്മദാലി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മുരളി, ജിഷാർ പറമ്പിൽ, പി. സുമിത, ടി. ശാന്തകുമാരി, നഗരസഭാ കൗൺസിലർ കെ.ടി. റുഖിയ, ഡോ. പി. അബ്ദു, മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. സൗജന്യ നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.