പട്ടാമ്പി: പട്ടാമ്പി ലിമെന്റ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.എസ്‌സി. കെമിസ്ട്രി, എം.കോം. എന്നീ കോഴ്‌സുകൾക്കുകൂടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷൻ ലഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. ബി.എസ്‌സി. കെമിസ്ട്രിക്ക് 24 സീറ്റും എം.കോമിന് 15 സീറ്റുമാണുള്ളത്. രണ്ട് കോഴ്‌സുകളിലേക്കും ഈവർഷം തന്നെ പൂർണമായും മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നടക്കുമെന്ന് ലിമെന്റ് കോളേജ് വൈസ് ചെയർമാൻ പി.പി. അബ്ദുൾ ജബ്ബാർ, സെക്രട്ടറി കെ.പി. ഷെബീർ, പ്രിൻസിപ്പൽ കെ. അബ്ദുൾഖാദർ, ശ്രീജയ പി. എന്നിവർ അറിയിച്ചു. നേരിട്ട് അപേക്ഷ നൽകിയാണ് കോഴ്‌സുകൾക്ക് അഡ്മിഷൻ എടുക്കേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു. നിലവിൽ ബി.കോം. (ഫിനാൻസ്, കോ-ഓപ്പറേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബി.ബി.എ., ബി.എ. ഇംഗ്ലീഷ്, ബി.എ. ഇക്കണോമിക്‌സ് എന്നീ യു.ജി. കോഴ്‌സുകളും എം.കോം, എം.എ. ഇംഗ്ലീഷ്, എം.എ. ഇക്കണോമിക്‌സ്, എം.എസ്‌സി. മാത്തമാറ്റിക്‌സ് എന്നീ പി.ജി. കോഴ്‌സുകളും കോളേജിലുണ്ട്.