ഷൊർണൂർ: കാരക്കാട് ഫ്രണ്ട്‌സ് ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബ് മാമ്പഴ പ്രദർശനം സംഘടിപ്പിച്ചു. നാടൻ മാമ്പഴങ്ങളും സങ്കരയിനം മാമ്പഴങ്ങളും പ്രദർശിപ്പിച്ചു. കോട്ടമാങ്ങ, ഗോമാങ്ങ, പുളിമാങ്ങ, ഒറിഞ്ചിമാങ്ങ, കിളിച്ചുണ്ടൻമാങ്ങ, കർപ്പൂരവല്ലി തുടങ്ങിയ നാടൻ ഇനങ്ങളുൾെപ്പടെ 84 ഇനം മാങ്ങകളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. വീടുകളിൽനിന്നാണ് പ്രദർശനത്തിനുള്ള മാമ്പഴമെത്തിച്ചത്. സി. ബിജു, കെ.പി. സുധീഷ്, എ.പി. അമൽ, എ. അഖിൽ, കെ.പി. പ്രണവ്, സി. അഭിഷേക്, കെ.പി. അനില തുടങ്ങിയവർ നേതൃത്വംനൽകി.