പട്ടാമ്പി: നിയുക്ത പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് പട്ടാമ്പിയിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. യു.ഡി.എഫ്. നഗരസഭാ കമ്മിറ്റി ചെയർമാൻ ടി.പി. ഉസ്മാൻ അധ്യക്ഷനായി. മുൻ എം.എൽ.എ. സി.പി. മുഹമ്മദ്, ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ. തങ്ങൾ, കെ.പി. വാപ്പുട്ടി, പി.ടി. മുഹമ്മദ്, കെ.ആർ. നാരായണസ്വാമി, സി.എ. റാസി, സി. സംഗീത, പി.കെ. ഉണ്ണിക്കൃഷ്ണൻ, സി.എ. സാജിത്, ഉമ്മർ കിഴായൂർ, ജിതേഷ് മോഴിക്കുന്നം, വാഹിദ് തുടങ്ങിയവർ സംസാരിച്ചു.

ബുധനാഴ്ചരാവിലെ വിളയൂരിൽനിന്നാണ് സ്വീകരണം തുടങ്ങിയത്. തുടർന്ന് മുളയൻകാവ്, വല്ലപ്പുഴ ഗെയ്റ്റ്, ഓങ്ങല്ലൂർ, മേലെ പട്ടാമ്പി, മുതുതല, കൊപ്പം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകീട്ട് തിരുവേഗപ്പുറയിൽ സമാപിച്ചു.