പട്ടാമ്പി: പ്രളയത്തിൽ നശിച്ചുപോയ നിളാതീരത്തെ പൂന്തോട്ടം പുനർനിർമിച്ചു. പട്ടാമ്പി പാലത്തിന് സമീപം റോട്ടറി ക്ലബ്ബാണ് പുതുതായി പൂന്തോട്ടം നിർമിച്ചത്. മാലിന്യം പുഴയിലേക്ക് തള്ളരുതെന്ന മുന്നറിയിപ്പുബോർഡും സ്ഥാപിച്ചിട്ടുണ്ട്. റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.വി. പതി ഉദ്ഘാടനംചെയ്തു. റോട്ടറി ക്ലബ്ബ് പ്രവർത്തകൻ മുരളീധരൻ പട്ടാമ്പിയുടെ നേതൃത്വത്തിലാണ് പൂന്തോട്ടമൊരുക്കിയത്.

ഗീതാ എബ്രഹാം, രാജ്‌മോഹൻ, എസ്.എൻ. ജീവൻ, കേണൽ ജൂലിയസ് റോക്ക്, ഡോ. ഡി. ബാലസുബ്രഹ്മണ്യം, കെ.പി. മുരളീധരൻ എന്നിവർ പങ്കെടുത്തു.