പട്ടാമ്പി: യുവകലാസാഹിതി പട്ടാമ്പിമേഖലാ കമ്മിറ്റി യോഗം സംഘടിപ്പിച്ചു. ഡിസംബർ 28-ന് കൊപ്പത്ത് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് പി.കെ. ഗോപിയെ ആദരിക്കാൻ യോഗം തീരുമാനിച്ചു. ശ്രീകുമാർ അധ്യക്ഷനായി. യോഗത്തിൽ സെക്രട്ടറി പ്രൊഫ. അരുണ, സംസ്ഥാന ട്രഷറർ ടി.യു. ജോൺസൺ, ജില്ലാ സെക്രട്ടറി എം.സി. ഗംഗാധരൻ, സജിത്ത് ശ്രീധരൻ എന്നിവർ സംസാരിച്ചു.