പട്ടാമ്പി: ഓങ്ങല്ലൂർ പഞ്ചായത്തിലെ സമഗ്ര വിദ്യാഭ്യാസപദ്ധതിയായ ജ്യോതിസിന്റെ നേതൃത്വത്തിൽ എൽ.പി. വിഭാഗം കുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജിഷാർ പറമ്പിൽ സൈക്കിളുകൾ വിതരണംചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം.പി. വിജയകുമാർ അധ്യക്ഷനായി. പദ്ധതി കോ-ഓർഡിനേറ്റർ പി. നാരായണൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സൈനബ, സുനിത, സുന്ദർബാബു, കെ.ടി. പുഷ്പലത എന്നിവർ സംസാരിച്ചു