പത്തിരിപ്പാല : മങ്കര പഞ്ചായത്തിലെ അഞ്ചാംവാർഡിൽ പുതുതായി നിർമിച്ച മാങ്കുറിശ്ശി-കുമ്പളക്കാട്-ചെല്ലിപ്പറമ്പ് അങ്കണവാടി കനാൽ പാത കെ.വി. വിജയദാസ് എം.എൽ.എ. തുറന്നുനൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു അധ്യക്ഷയായി. എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ചുലക്ഷംരൂപകൊണ്ടാണ് 165 മീറ്റർ സിമന്റുപാത നിർമിച്ചത്.