പത്തിരിപ്പാല : പ്രളയത്തിൽ വീടുതകർന്ന കുടുംബത്തിന് പുതിയവീടൊരുക്കി മൌണ്ട് സീന സ്‌കൂൾ.

കഴിഞ്ഞ പ്രളയത്തിൽ വീടുതകർന്ന മങ്കര കോട്ടക്കുന്ന് സെയ്ത്മുഹമ്മദ്-സലീന ദമ്പതിമാർക്കാണ് ചങ്ങാതിക്കൊരുവീട് എന്ന പദ്ധതിയുടെ ഭാഗമായി വീടുനിർമിച്ച് നൽകിയത്. സ്‌കൂളിലെ വിദ്യാർഥികളാണ് സെയ്തുമുഹമ്മദിന്റെ മക്കളായ സഫ്‌വാനും ഷഹബാനും. ആറുലക്ഷം രൂപ ചെലവിലാണ് പുതിയവീട് നിർമിച്ചുനൽകിയത്. മങ്കരപഞ്ചായത്ത് പ്രസിഡന്റ് എസ്. ജിൻസി ഉദ്ഘാടനംചെയ്തു. കെ.പി. അബ്ദുൾറഹ്മാൻ അധ്യക്ഷനായി. സ്‌കൂൾ സി.ഇ.ഒ. അബ്ദുൾ അസീസ് കാളിയാത്ത് വീടിന്റെ താക്കോൽദാനം നിർവഹിച്ചു.