പത്തിരിപ്പാല : വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ. മാങ്കുറിശ്ശി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടന്നു. കല്ലുർ കാവ് യൂണിറ്റിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സൗജന്യമായി നൽകിയ സ്ഥലത്താണ് കൃഷിയിറക്കിയത്. വിളവെടുപ്പുത്സവം സി.പി.എം. മങ്കര ലോക്കൽ സെക്രട്ടറി സി.എം. അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എ.ആർ. മനോജ് അധ്യക്ഷനായി.