പത്തിരിപ്പാല : മണ്ണൂരിൽ ഫലവൃക്ഷത്തൈകൾ വിതരണംചെയ്തു. നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായാണ് മണ്ണൂർ പഞ്ചായത്തും കൃഷിഭവനും പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സി. മുകുന്ദകുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം പി.എൻ. സത്യജിത്, കെ. സെയ്തലവി, മുരളി എന്നിവർ സംസാരിച്ചു.